24/06/2026 |

ലോക സംഗീത ദിനം: സ്പെഷ്യൽ സ്കൂളിൽ സംഗീതവിരുന്നൊരുക്കി എം.ടി.എം കോളേജ്

വെളിയങ്കോട്: ലോക സംഗീത ദിനാചരണത്തോടനുബന്ധിച്ച് വെളിയങ്കോട് എം.ടി.എം ആർട്സ്, സയൻസ് ആൻഡ് കൊമേഴ്സ് കോളേജിലെ ആർട്സ് ആൻഡ് മ്യൂസിക് ക്ലബ്ബ്, കൊമേഴ്സ് ഡിപ്പാർട്ട്മെന്റ്, ‘താളം’ മ്യൂസിക് ബാൻഡ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ‘എക്കോസ് ഓഫ് ഹാപ്പിനസ്’ എന്ന പേരിൽ സംഗീതവിരുന്ന് സംഘടിപ്പിച്ചു. ‘സ്പെക്ട്രം ബഡ്സ് സ്പെഷ്യൽ സ്കൂളിൽ’ വെച്ച് നടന്ന പരിപാടി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗം മായ മനോജ് ഉദ്‌ഘാടനം ചെയ്തു. ഭിന്നശേഷിക്കാരായ കുട്ടികൾക്കൊപ്പം സംഗീതത്തിലൂടെ സന്തോഷം പങ്കുവെച്ച ഈ കാരുണ്യ-സംഗീത പരിപാടി കലയെ ഏറ്റവും പോസിറ്റീവായ തലത്തിലേക്ക് ഉയർത്തുന്നതാണെന്ന് അവർ അഭിപ്രായപ്പെട്ടു. സംഗീത സംവിധായകൻ ബഷീർ സിൽസില മുഖ്യാതിഥിയായ ചടങ്ങിൽ വെളിയങ്കോട് ഗ്രാമപഞ്ചായത്ത് മെമ്പർ റെജുല ഗഫൂർ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ വെച്ച് ‘താളം’ മ്യൂസിക് ബാൻഡിന്റെ ലോഗോ പ്രകാശനം ചെയ്യുകയും മുഖ്യാതിഥിയെ മൊമെന്റോ നൽകി ആദരിക്കുകയും ചെയ്തു. സ്പെക്ട്രം സ്കൂൾ പ്രധാന അധ്യാപിക ആയിഷ, എം.ടി.എം കോളേജ് കൊമേഴ്‌സ് വിഭാഗം മേധാവി മായ സി, അസിസ്റ്റന്റ് പ്രൊഫസർ എൻ.പി. ആഷിക് എന്നിവർ സംസാരിച്ചു. കോളേജ് പി.ആർ.ഒ ഫൈസൽ ബാവ സ്വാഗതവും ആർട്സ് ആൻഡ് മ്യൂസിക് ക്ലബ് കോർഡിനേറ്റർ നിവ്യ മനോഹരൻ നന്ദിയും രേഖപ്പെടുത്തി. തുടർന്ന് വിദ്യാർത്ഥികളുടെ മനോഹരമായ സംഗീത പരിപാടിയും അരങ്ങേറി.
A D M I S S I O N
2 0 2 6