29/06/2026 |
ലഹരിക്കെതിരെ കൈകോർത്ത് വെളിയങ്കോട് എം.ടി.എം. കോളേജ്; ജൂൺ 29-ന് എരമംഗലത്ത് മനുഷ്യച്ചങ്ങലയും ഫ്ലാഷ് മോബും
വെളിയങ്കോട്: ‘ലഹരിക്കെതിരെ നമുക്കൊന്നിച്ചു പോരാടാം’ എന്ന ശക്തമായ സന്ദേശവുമായി വെളിയങ്കോട് എം.ടി.എം. കോളേജ് ഓഫ് ആർട്സ്, സയൻസ് ആൻഡ് കൊമേഴ്സിലെ മാനേജ്മെന്റ് സ്റ്റഡീസ് ഡിപ്പാർട്ട്മെന്റിന്റെയും NSS എം ടി എം യുണിറ്റിന്റെയും ആഭിമുഖ്യത്തിൽ വിപുലമായ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നു. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ജൂൺ 29 തിങ്കളാഴ്ച വൈകുന്നേരം 3 മണിക്ക് എരമംഗലം സെന്ററിൽ വെച്ചാണ് പരിപാടികൾ നടക്കുക.
ലഹരിക്കെതിരെയുള്ള, റാലി, ലഹരിവിരുദ്ധ പ്രതിജ്ഞ, മനുഷ്യ ചങ്ങല, വിദ്യാർത്ഥികൾ അണിനിരക്കുന്ന ലഹരിവിരുദ്ധ മനുഷ്യച്ചങ്ങല, ബോധവൽക്കരണ സന്ദേശമുയർത്തിയുള്ള ആകർഷകമായ ഫ്ലാഷ് മോബ് എന്നിവയാണ് പ്രധാന പരിപാടികൾ. ‘ഇന്നത്തെ ഒരു പ്രതിജ്ഞ, നാളത്തെ ലഹരിമുക്ത ലോകം’ എന്ന ലക്ഷ്യത്തോടെയാണ് ഈ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.
ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി നടക്കുന്ന പൊതുചടങ്ങിൽ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റമീന ഇസ്മായിൽ, വെളിയങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബബിത നൗഫൽ, വൈസ് പ്രസിഡന്റ് പ്രബിത പുല്ലൂണി, ബ്ലോക്ക് മെമ്പർ എ.കെ. സുബൈർ, വാർഡ് മെമ്പർമാർ, പ്രമുഖ പോലീസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കുമെന്ന് ഡിപ്പാർട്ട്മെന്റ് മേധാവി സതീഷ്കുമാർ അറിയിച്ചു