05/08/2022 |
വെളിയങ്കോട് എം.ടി.എം കോളേജ് റീഡേഴ്‌സ് ക്ലബ്ബും ലൈബ്രറിയും സംയുക്തമായി കോളേജ് ലൈബ്രറിയിൽ വെച്ച് സംഘടിപ്പിച്ച ഡോ:വി.കെ. അബ്ദുൾ അസീസ് എഴുതിയ ‘ആൾകണ്ണാടി’ എന്ന കഥാസമാഹാരത്തിന്റെ ചർച്ച പ്രിസിപ്പൽ ജോൺ ജോസഫ് ഉദ്ഘാടനം ചെയ്തു. പഠനകാലത്തും തുടർന്നുള്ള ജീവിതത്തിലും വായനയുടെ പ്രാധാന്യം വിലപ്പെട്ടതാണ് എന്ന് ഉദ്‌ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. റീഡേഴ്‌സ് ക്ലബ്ബ് സ്റ്റുഡന്റ് കോർഡിനേറ്റർ മീരശ്രീ (BA English) അധ്യക്ഷയായിരുന്നു. വൈസ് പ്രൻസിപ്പൽ രാജേന്ദ്രകുമാർ ആശംസകൾ നേർന്നു. എംടിഎം ട്രസ്റ്റ് സെക്രട്ടറി പ്രൊഫ: ഹവ്വാഹുമ്മ, ലൈബ്രേറിയൻ ഫൈസൽ ബാവ എന്നിവർ സന്നിഹിതരായിരുന്നു. ലൈബ്രറി നടത്തിയ പ്രതിമാസ പുസ്തക റിവ്യു മത്സരത്തിലെ വിജയികളായ കൗഫിയ (BA Sociology), ഫാത്തിമത്തുൽ അനീഷ (BCom CO-OP) ഷമീമ.സി (BCom Professional) എന്നിവർക്കുള്ള ഒന്നാം സമ്മാനങ്ങളും, യദു കൃഷ്ണ (BA English), ഹസ്ന കെ ((BA English), സജില മുംതാസ് (BCom Finance) എന്നിവർക്കുള്ള രണ്ടാം സമ്മാനങ്ങളും പ്രിൻസിപ്പൽ ജോൺ ജോസഫ്, അദ്ധ്യാപകരായ സുഹൈബ്, നന്ദകുമാർ സിപി എന്നിവർ നൽകി.
തുടർന്ന് ‘പുഴക്കങ്ങനെ പലമാതിരി’ എന്ന കഥയെ കുറിച്ച് ഹാരിഷ. (BA Sociology), ‘മല്ലന്മാരുടെ ഭാഷ’ എന്ന കഥയെ കുറിച്ച് ഷമീമ.സി (BCom Proffessional), ‘മരണാനന്തരം’ എന്ന കഥയെ കുറിച്ച് നാദിയ യും (BA Sociology) സംസാരിച്ചു ഹസ്ന കെ (BA English) സ്വാഗതവും നുബ് ല. (BA Sociology) നന്ദിയും പറഞ്ഞു. അനുഭവത്തിന്റെ ആഴവും എന്നാൽ ലളിതവും ആയ ഈ കഥകൾ വായിക്കുമ്പോൾ തികച്ചും വെത്യസ്തമായ ഒരനുഭവം ആയി എന്ന് വിദ്യാർഥികൾ അഭിപ്രായപ്പെട്ടു.