19/06/2022 |
ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് MTM കോളേജിലെ ലാംഗ്വേജ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കഥാവതരണ മത്സരം നടന്നു. വിവിധ ബാച്ചുകളിൽ നിന്നായി നിരവധി വിദ്യാർത്ഥികൾ പങ്കെടുത്ത പരിപാടി വ്യത്യസ്ഥതകൊണ്ട് ശ്രദ്ധേയമായി. ജൂൺ 13 മുതൽ 19 വരേ നീളുന്നതായിരുന്നു എൻട്രി സമർപ്പിക്കുന്നതിനുള്ള സമയപരിധി. ലഭിച്ച എൻട്രികൾ , ശ്രീപ്രിയ (മലയാളവിഭാഗം ചിറ്റൂർ കോളേജ്) ഉമാദേവി (മലയാളവിഭാഗം മഞ്ചേരി ) നന്ദകുമാർ (മലയാളവിഭാഗം എം.ടി.എം) തുടങ്ങീ ജഡ്ജിംഗ് പാനലിന്റെ പരിശോധനയിലാണ് വിജയികളെ തിരഞ്ഞെടുത്തത്. സെക്കന്റ് സെമസ്റ്റർ സോഷ്യോളജി വിദ്യാർത്ഥിനിയായ ഹാരിഷയ്ക്കാണ് ഒന്നാം സ്ഥാനം, ബികോം ഫിനാൻസ് രണ്ടാം സെമസ്റ്റർ വിദ്യാർത്ഥിനി സൗപർണിക രണ്ടാം സ്ഥാനവും രണ്ടാം സെമസ്റ്റർ സോഷ്യോളജി വിദ്യാർത്ഥിനി കൗഫിയ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്യുന്നതാണ്. പെൺകുട്ടികളുടെ എൻട്രികളായിരുന്നു ലഭിച്ചവയിൽ മിക്കവയും എന്നത് ജഡ്ജിംഗ് പാനൽ ചൂണ്ടിക്കാട്ടി.