21/08/2022 |

സംസ്ഥാന കായിക മന്ത്രി വി.അബ്ദുറഹ്മാൻ ലൈബ്രറി സന്ദർശിച്ചു

കേരള സംസ്ഥാന കായിക മന്ത്രി വി.അബ്ദുറഹ്മാൻ എം.ടി.എം കോളേജ് ലൈബ്രറി സന്ദർശിച്ചു. ലൈബ്രറി പുസ്തകങ്ങൾ പരിശോധിച്ചു. “പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിൽ അറിവിന്റെ വെളിച്ചം പകരുന്ന, അതോടൊപ്പം ആധുനിക വിദ്യാഭ്യാസത്തിന്റെ സൗകര്യങ്ങളും, കലാകായിക മേഖലകളിലും ഗൗരവപൂർവ്വം സമീപിക്കുകയും ചെയ്യുന്ന സ്ഥാപനമായ എംടിഎം കോളേജ് മാതൃകയാണ്” എന്ന് മന്ത്രി അഭിപ്രായപ്പെട്ടു. വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷംസു കൊല്ലാട്ടേൽ, ജില്ലാ പഞ്ചായത്ത് മെമ്പർ എകെ.സുബൈർ, വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ സെയ്ത് പുഴക്കര, എംടിഎം ട്രസ്റ്റ് ചെയർമാൻ ഡോ:വികെ അബ്ദുൾ അസീസ്, അധ്യാപകനായ സുഹൈബ് എന്നിവർ സന്നിഹിതരായിരുന്നു, ലൈബ്രേറിയൻ ഫൈസൽ ബാവയുടെ നേതൃത്വത്തിൽ റീഡേഴ്സ് ക്ലബ്ബ് അംഗങ്ങളായ വിദ്യാർഥികൾ മന്ത്രിയെ സ്വീകരിച്ചു
A D M I S S I O N
2 0 2 6