12/12/2022 |
എംടിഎം കോളേജ് റീഡേഴ്സ് ക്ലബ്ബ് സംഘടിപ്പിച്ച പ്രവചന മത്സരം മികച്ച രീതിയിലുള്ള ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്, വിദ്യാർത്ഥികളിലെ ഫുട്‌ബോളിനെ കുറിച്ചുള്ള അറിവും പ്രതീക്ഷയും ജനിപ്പിക്കുന്ന ഉത്തരങ്ങളാണ് പ്രവചന മത്സരത്തിൽ കാണാം കഴിഞ്ഞത് ക്വാർട്ടർ ഫൈനലിന്റെ തൊട്ടുമുമ്പ് വരെയാണ് ഏഴു്ചോദ്യങ്ങളുള്ള പ്രവചന മത്സരം അവസാനിപ്പിച്ചത് ഏതാണ്ട് നാനൂറോളം വിദ്യാർത്ഥികളാണ് പ്രവചന മത്സരത്തിൽ പങ്കെടുത്തത് ദിനം പ്രതിയുള്ള പ്രവചനത്തിൽ 21 പ്രവചനങ്ങളിലായി ഏതാണ്ട് രണ്ടായിരത്തോളം പ്രവചനങ്ങൾ ഉണ്ടായി. അതിനാൽ തന്നെ വിജയികളെ തെരഞ്ഞെടുക്കുക എന്നത് ഏറെ ശ്രമകരമായ പ്രവർത്തിയായിരുന്നു. ലോകമാസകലം ആഘോഷമാക്കി മാറ്റിയ ഈ ലോകകപ്പ് നമ്മുടെ കോളേജിലും വലിയ ആവേശത്തോടെ ഏറ്റെടുത്തതിൽ ആദ്യമേ നന്ദി പറയട്ടെ.
എല്ലാം കൃത്യമായ ഒരു പ്രവചനവും വന്നില്ല എന്നാൽ സമ്മാനം നേടിയവരുടെ പ്രവചനങ്ങൾ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ താഴെ കൊടുക്കുന്നു.
ഏറ്റവും കൂടുതൽ പേര് കപ്പ് നേടും എന്ന് പറഞ്ഞ ടീം ബ്രസീൽ ആണ്,
ഏറ്റവും കൂടുതൽ ഗോളുകൾ അടിക്കുന്ന ടീമിന്റെ കാര്യത്തിലും ബ്രസ്സീലിനെയാണ് ഏറ്റവും കൂടുതൽ പേര് തെരെഞ്ഞെടുത്തിരിക്കുന്നത്, രണ്ടാം സ്ഥാനത്ത് അർജന്റീനയും മൂന്നാം സ്ഥാനത്ത് പോർച്ചുഗലുമാണ് വന്നിരിക്കുന്നത്
ഗോൾഡൻ ബൂട്ടിന്റെ കാര്യത്തിൽ എംമ്പാപ്പെ തന്നെയാണ് കൂടുതൽ പേരും പ്രവചിച്ചിരിക്കുന്നത് രണ്ടാം സ്ഥാനത്ത് മെസ്സിയും. റൊണാൾഡോ നെയ്മർ …..
ഗോൾഡൻ ബോൾ നേടുമെന്ന് പ്രവചിച്ചത് കൂടുതൽ മെസ്സിക്ക് തന്നെ. പിന്നെ നെയ്മർ ,എംമ്പാപ്പെ, റൊണാൾഡോ …. ഗോൾഡൻ ഗ്ലൗ പലരും പ്രവചിച്ചു. ഗോൾഡൻ ഗ്ലൗ നേടുന്ന ഗോൾ കീപ്പർ ഒന്നാം സ്ഥാനത്ത് ബ്രസീലിന്റെ അലിസനും രണ്ടാം സ്ഥാനത്ത് അർജന്റീനയുടെ എമിലി മാർട്ടീനസുമാണ് കൂടുതലും പ്രവചിച്ചിരിക്കുന്നത്.
ഇങ്ങനെ പ്രവചനങ്ങൾ കളിയുടെ ഗതിയെ ആദ്യമേ പറയാൻ ഒരുങ്ങിയ എല്ലാവര്ക്കും അഭിവാദ്യങ്ങൾ. മത്സരം കഴിഞ്ഞു ഏതു പ്രവചനമാണ് ഏറ്റവും മികച്ചത് എന്ന് പ്രഖ്യാപിക്കുകയാണ്. കോളേജിന്റെ പൊതു പരിപാടിയിൽ വെച്ച് ഇവർക്കുള്ള സമ്മാനങ്ങൾ നൽകും പങ്കെടുത്ത എല്ലാവര്ക്കും അഭിവാദ്യങ്ങൾ.