17/08/2022 |

Independence day Quiz 2022 Winners

ഇന്ത്യയുടെ 76മത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ലൈബ്രറിയും റീഡേഴ്സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന Independence day Quiz 2022 ആഗസ്റ്റ് 1 ന് ലൈബ്രറിയിൽ വെച്ച് ബഹുമാനപെട്ട പ്രിൻസിപ്പൽ ജോൺ ജോസഫ് ഉദ്ഘാടനം ചെയ്ത പരിപാടി ആഗസ്റ്റ് 12നു മത്സരം അവസാനിക്കുകയും . തുടർന്ന് 12 ദിവസങ്ങളിലായി നടന്ന ക്വിസ് മത്സരത്തിൽ പ്രിൻസിപ്പൽ ജോൺ ജോസഫ്, വൈസ് പ്രിൻസിപ്പൽ രാജേന്ദ്രകുമാർ അധ്യാപകരായ മുഹമ്മദ് അഫ്സൽ, ഷമീം എം.ടി, ആഷിഖ് തുടങ്ങി മുപ്പതോളം അധ്യാപകരും വിദ്യാർത്ഥികളും അടക്കം മുന്നൂറോളം പേരാണ് പങ്കെടുത്തത്. 10 ചോദ്യങ്ങൾ അടങ്ങുന്ന പേപ്പർ പൂരിപ്പിച്ചു ലൈബ്രറിയിൽ ഒരുക്കിയ പെട്ടിയിൽ നിക്ഷേപിക്കുന്ന രീതിയിലാണ് മത്സരം ക്രമീകരിച്ചിരുന്നത്. കോളേജിലെ മെറിറ്റ് ഡേ ആൻഡ് കൾച്ചറൽ പരിപാടിയിൽ വെച്ച് പ്രിൻസിപ്പൽ ജോൺ ജോസഫ് വിജയികളെ പ്രഖ്യാപിച്ചു. അധ്യാപകരിൽ നിന്നും റംസീന കെ (കൊമേഴ്‌സ് ഡിപ്പാർട്ടമെന്റ്) ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി വിജയിയായി. വിദ്യാർത്ഥികളിൽ നിന്നും മുഹമ്മദ് റോഷൻ.ഇ.എസ് (ബികോം സിഎ), മുഹമ്മദ് ഷഫീക്ക് (ബികോം സിഎ) എന്നിവരും ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി വിജയികളായി.വിജയികൾക്കുള്ള മൊമെന്റോ പ്രിൻസിപ്പൽ ജോൺ ജോസഫ്, വൈസ് പ്രിൻസിപ്പൽ രാജേന്ദ്രകുമാർ എന്നിവർ നൽകി
A D M I S S I O N
2 0 2 6