01/08/2022 |
ഇന്ത്യയുടെ 76മത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ലൈബ്രറിയും റീഡേഴ്സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന Independence day Quiz 2022 ആഗസ്റ്റ് 1 ന് ലൈബ്രറിയിൽ വെച്ച് ബഹുമാനപെട്ട പ്രിൻസിപ്പൽ ജോൺ ജോസഫ് ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന ക്വിസ് മത്സരത്തിൽ പ്രിൻസിപ്പൽ ജോൺ ജോസഫ്, വൈസ് പ്രിൻസിപ്പൽ രാജേന്ദ്രകുമാർ അധ്യാപകരായ മുഹമ്മദ് അഫ്സൽ, ഷമീം എം.ടി, ആഷിഖ് എന്നിവരും നിരവധി വിദ്യാർത്ഥികളും ആദ്യ ദിവസം പങ്കെടുത്തു. ആഗസ്റ്റ് 1 മുതൽ 12 വരെ ഏതു ദിവസവും രാവിലെ 9:30 മുതൽ വൈകീട്ട് 4 മണി വരെയായിരിക്കും സമയം, 0 ചോദ്യങ്ങൾ അടങ്ങുന്ന പേപ്പർ പൂരിപ്പിച്ചു ലൈബ്രറിയിൽ ഒരുക്കിയ പെട്ടിയിൽ നിക്ഷേപിക്കുകയാണ് മത്സര രീതി. കോളേജിലെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ വെച്ച് വിജയികളെ പ്രഖ്യാപിക്കും.