17/08/2022 |
വെളിയങ്കോട്: എംടിഎം കോളേജ് ഓണാഘോഷത്തിന്റെ ഭാഗമായി റീഡേഴ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ സ്നേഹമരത്തിന്റെ ഉദ്ഘാടനം പ്രിൻസിപ്പൽ ജോൺ ജോസഫ് നിർവഹിച്ചു. മാനവികതയുടെ ഉത്സവമായ ഓണം ജാതിമത ഭേതമന്യേ ആഘോഷിച്ചുവരുന്ന കേരളത്തിൽ ഇനിയും അത് തുടരണമെന്നും ഓണം ഒരു മതത്തിന്റെയോ ജാതിയുടെയോ അല്ലെന്നും ലോകത്താകമാനമുള്ള മലയാളികളുടെ സ്വന്തം ആഘോഷമാണെന്നും ഈ സ്നേഹമരം പടർന്ന് പന്തലിക്കട്ടെ എന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു . എംടിഎം ട്രസ്റ്റ് സെക്രട്ടറി പ്രൊഫസർ. എൻ ഹവ്വാഹുമ്മ, വൈസ് പ്രിസിപ്പൽ രാജേന്ദ്രകുമാർ, ലൈബ്രെറിയൻ ഫൈസൽ ബാവ എന്നിവർ സംസാരിച്ചു. സ്റ്റുഡന്റ് കോർഡിനേറ്റർ മുഹമ്മദ് റോഷൻ സ്വാഗതം പറഞ്ഞു. ഹൃദിക അധ്യക്ഷയായിരുന്നു. പ്രത്യേകം തയ്യാറാക്കിയ മരത്തിൽ ഇലകളിൽ ആശംസകൾ എഴുതി ഒട്ടിക്കുക്കുന്ന രീതിയിലാണ് സ്നേഹമരം ഒരുക്കിയത് വിദ്യാർഥികൾ ആവേശപൂർവം ആശംസകൾ എഴുതി ഒട്ടിച്ചു. തീർത്തും വ്യത്യസ്തമായ ഒരരനുഭവമായി എന്ന് വിദ്യാർഥികൾ അഭിപ്രായപ്പെട്ടു